മലയാളി വിദ്യാര്‍ഥിയെ ക്രൂരമായി റാഗ് ചെയ്തു

കോയമ്പത്തൂര്‍| WEBDUNIA|
കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. വൈക്കം സ്വദേശിയും ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയുമായ ജിബിന്‍ ജോസഫിനെ സഹപാഠികള്‍ ക്രൂരമായി റാംഗ് ചെയ്യുകയായിരുന്നു.

വിദ്യാര്‍ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലയാളി വിദ്യാര്‍ഥികളായ ഫൈസല്‍, അഫ്സല്‍, കോയമ്പത്തൂര്‍ സ്വദേശി ജുനൈദ് എന്നിവരെ അറസ്റ്റ് ചെയ്തു.

കോയമ്പത്തൂര്‍ ഡോ എസ് എന്‍ എസ് രാജലക്ഷ്മി കോളജിലെ വിദ്യാര്‍ഥിയാണ് ജിബിന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :