മടവൂര്‍ വാസുദേവന്‍ നായര്‍ക്ക് ഫെലോഷിപ്പ്

തൃശൂര്‍| M. RAJU|
കേരള കലാമണ്ഡലം 2007 ലെ അവാര്‍ഡുകളും ഫെലോഷിപ്പും പ്രഖ്യാപിച്ചു. മടവൂര്‍ വാസുദേവന്‍ നായര്‍ക്കാണ്‌ കേരളാ കലാമണ്ഡലം ഫെലോഷിപ്പ്‌.

20.000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കലാമണ്ഡലം ഫെലോഷിപ്പ്. കഥകളി കപ്ലിങ്ങാടന്‍ ശൈലിയുടെ ആദ്യകാല വക്താവാണ് ഫെലോഷിപ്പ് ലഭിച്ച വാസുദേവന്‍ നായര്‍. കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ.ജി പൌലാസാണ് തൃശൂരില്‍ അവാര്‍ഡുകളും ഫെല്ലോഷിപ്പും പ്രഖ്യാപിച്ചത്.

തുള്ളല്‍ കലാകാരന്‍ കെ.എസ്‌ ദിവാകരന്‍ നായരെ കലാരത്നം പുരസ്‌കാരം നല്‍കി ആദരിക്കും. 12,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കലാരത്നം പുരസ്കാരം. കോട്ടയ്ക്കല്‍ ചന്ദ്രശേഖരന്‍ (കഥകളി) കലാമണ്ഡലം പുരസ്‌കാരത്തിന്‌ അര്‍ഹനായി. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി കഥകളി വേഷത്തിനുള്ള പുരസ്‌കാരത്തിന്‌ അര്‍ഹനായി.

കലാമണ്ഡലം തങ്കമണി (മോഹനിയാട്ടം), അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ (കൂടിയാട്ടം) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. മദ്ദളത്തിനുള്ള പുരസ്കാരം കലാമണ്ഡലം ഈശ്വരവാര്യര്യും തുള്ളല്‍ അവാ‍ര്‍ഡ് കുട്ടമത്ത് ജനാര്‍ദ്ദനന്‍ നായരും കരസ്ഥമാക്കി. എം.ആര്‍ രാജന്‍ സംവിധാനം ചെയ്ത മിനുക്ക് മികച്ച ഡോക്യൂമെന്‍ററിക്കുള്ള പുരസ്‌കാരം നേടി.

പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കലാമണ്ഡലം പുരസ്കാരങ്ങള്‍. മോഹിനിയാട്ടം നര്‍ത്തകി വിനിത നെടുങ്ങാടിയും കൂടിയാട്ടം കലാകാരി കലാമണ്ഡലം സിന്ധുവുമാണ് യുവകലാകാരന്മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :