ഭാര്യയുടെ കാമുകനെ ഒളിച്ചിരുന്ന് പൊക്കി!

വള്ളിക്കുന്ന്| WEBDUNIA|
ഭാര്യയുടെ കാമുകനെ പിടിക്കാനായി തളത്തില്‍ ദിനേശനെന്ന കഥാപാത്രം ചെയ്യുന്ന വിക്രിയകള്‍ അവതരിപ്പിച്ച് ശ്രീനിവാസന്‍ കയ്യടി നേടിയത് വടക്കുനോക്കിയന്ത്രം എന്ന സിനിമയിലാണ്. വള്ളിക്കുന്ന് അത്താണിക്കല്‍ ഈയടുത്ത ദിവസം ഇതിന് സമാനമായ സംഭവം അരങ്ങേറി. കാമുകനെ തേടിയെത്തിയ തളത്തില്‍ ദിനേശന്‍ അടിച്ചുവീഴ്ത്തിയത് ഭാര്യയുടെ പിതാവിനെ തന്നെയാണെങ്കില്‍ ഈ കഥയിലെ നായകന്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഭാര്യയുടെ കാമുകനെ പിടികൂടുകയും മുറിക്കുള്ളിലിട്ട് പൂട്ടുകയും ചെയ്തു.

ഭര്‍ത്താവ് ഗള്‍‌ഫിലുള്ള, രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയാണ് ഭര്‍ത്താവിന്റെ അകന്ന ബന്ധത്തിലുള്ള ഇരുപത്തിയഞ്ചുകാരനുമായി ബന്ധം പുലര്‍ത്തി വന്നത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഇയാളുടെ മൂന്നുമാസം ഗര്‍ഭിണിയുമാണ്. മക്കള്‍ സ്‌കൂളില്‍ പോയാല്‍ എത്തുന്ന കാമുകന്‍ വൈകുന്നേരം മൂന്നോടെ മാത്രമേ തിരിച്ചുപോകാറുള്ളൂ.

നാലുമാസം മുമ്പാണ് ഇയാള്‍ ഗള്‍‌ഫില്‍ നിന്ന് വന്നുപോയത്. എന്നാല്‍ ഭര്‍ത്താവ് പോയയുടന്‍ കാമുകന്‍ വീണ്ടും വരാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ ഈ വിവരം ഫോണ്‍ ചെയ്ത് ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരെയും വിവരം അറിയിക്കാതെ ഇയാള്‍ നാട്ടിലെത്തി. വീടിന്റെ പരിസരത്ത് ആരും കാണാതെ ഇയാള്‍ കഴിഞ്ഞ ദിവസം ഒളിച്ചിരുന്നു. കുട്ടികള്‍ സ്കൂളില്‍ പോയതോടെ ഭാര്യ ആരെയോ കാത്ത് ഉമ്മറത്ത് നില്‍‌ക്കുന്നതിനും ഇയാള്‍ സാക്ഷിയാകേണ്ടി വന്നു. അവസാനം രാവിലെ പത്തു മണിയോടെ ഭാര്യയുടെ കാമുകന്‍ പതുങ്ങിപ്പതുങ്ങി വീടിനുള്ളിലേക്ക് കയറിപ്പോകുന്നത് ഇയാള്‍ കണ്ടു.

കാമുകന്‍ അകത്തുള്ള കിടപ്പുമുറിയില്‍ കയറിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയയുടന്‍ ഭര്‍ത്താവ് ഓടിയെത്തി മുറി താക്കോലിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയ ഭര്‍ത്താവ് കാമുകനെ അത്യാവശ്യത്തിന് കൈകാര്യം ചെയ്തുവെന്ന് അറിയുന്നു. കാമുകന്‍ പിടിയിലായതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് ഭാര്യ ഇറങ്ങിയോടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ അവരെ തടഞ്ഞുവച്ചു. അവസാനം പരപ്പനങ്ങാടി പൊലീസെത്തി യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

യുവതിയെ ഇനി തന്റെ കൂടെ പൊറുപ്പിക്കാനാവില്ലെന്ന് പൊലീസിനോട് ഭര്‍ത്താവ് തീര്‍ത്തുപറഞ്ഞതോടെ കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിയായ കാമുകന്‍ വീട്ടമ്മയെ ഒരാഴ്ചക്കകം വിവാഹം കഴിക്കാമെന്ന് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ഉറപ്പുനല്‍കി. എന്നാല്‍ ഇയാള്‍ തന്റെ ആദ്യഭാര്യയെ വിവാഹമോചനം ചെയ്യുമോ എന്ന് അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :