ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കുഞ്ഞിനെ നിലത്തടിച്ചു കൊന്നു

അടിമാലി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ യുവതി സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊന്നു. ഇരുമ്പുപാലം പടിക്കപ്പ് ആദിവാസിക്കുടിയില്‍ സുകുവിന്റെ ഭാര്യ ഓമനയാണ്(24) 12 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഓമനയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവ് കുഞ്ഞിനെ നോക്കാന്‍ തയ്യാറാകാത്തതാണ് ഓമനയെ പ്രകോപിപ്പിച്ചത്. പ്രസവത്തെ തുടര്‍ന്ന് അവശനിലയില്‍ ആയിരുന്നു ഓമന. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോകാനിരുന്ന ഭര്‍ത്താവ് സുകുവിനോട് കുഞ്ഞിനെ നോക്കാന്‍ ഓമന ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് അതിന് തയ്യാറാകാതെ കാട്ടിലേക്ക് പുറപ്പെട്ടു. ഇതിന് പിന്നാലെ അവര്‍ കുഞ്ഞിനെ കൊന്നുകളയുകയായിരുന്നു.

കുഞ്ഞു മരിച്ചുപോയെന്ന് ഓമന അയല്‍ക്കാരെ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. മുമ്പ് വിവാഹിതയായ ഓമന ഭര്‍ത്താവിനെ ഉപേക്ഷിച്ച് സുകുവിനൊപ്പം പോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :