ഭരണങ്ങാനം ഭക്തലഹരിയില്‍

PROPRO
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട രൂപതാ തല ആഘോഷം തുടങ്ങി. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം പൊതു സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നു.

കൃതജ്ഞതാ ബലിയോടെ ആണ് സമാപനം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയ മറ്റത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൃതജ്ഞതാ ബലി. അറുനൂറില്‍ പരം വൈദികര്‍ കൃതജ്ഞതാ ബലിയില്‍ പങ്കെടുക്കുന്നുണ്ട്.

അറുപതോളം ബിഷപ്പുമാര്‍ കൃതജ്ഞതാബലിയില്‍ പങ്കാളികളാകും. നേരത്തേ, മുന്‍ രാഷ്ട്രപതി അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു.

ഭരണങ്ങാനം| WEBDUNIA|
കൃതജ്ഞതാബലിയുമായി ബന്ധപ്പെട്ട് ഭരണങ്ങാനത്ത് വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :