ബിന്ദുകൃഷ്ണയുടെ മൈക്ക് ഓഫാക്കിയ എസ്ഐക്ക് സ്ഥലംമാറ്റം

കല്‍പ്പറ്റ| WEBDUNIA|
PRO
മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദുകൃഷ്ണ നയിച്ച സ്ത്രീ മുന്നേറ്റ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ മൈക്ക് ഓഫ് ചെയ്ത എസ് ഐ ഷാജു ജോസഫിനെ സ്ഥലം മാറ്റി.

മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്കാണ് എസ്ഐയെ സ്ഥലം മാറ്റിയത്. പകരം കാസര്‍കോട് നിന്നുള്ള എസ്ഐയാണ് മാനന്തവാടിയിലേയ്ക്ക് നിയമിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പെതുസ്ഥലംമാറ്റം എന്ന നിലയിലാണ് നടപടി. സ്വന്തം സബ്‌ഡിവിഷനില്‍ ജോലിചെയ്യുന്ന എല്ലാ എസ്‌ഐമാരെയും സ്ഥലം മാറ്റിയിട്ടുണ്ടെ ന്നും ഒരുവിധത്തിലുള്ള പ്രതികാരനടപടിയുമില്ലെന്നാണ് പൊലീസ് അധികാരികളുടെ നിലപാട്.

ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന മാനന്തവാടി സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബിന്ദുകൃഷ്ണയും സംഘവും പ്രകോപിതരായത്. രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഗാന്ധിപാര്‍ക്കില്‍ മൈക്കിന് നിയന്ത്രണമുള്ളത്.

എസ്.ഐയെ ബിന്ദുകൃഷ്ണ ശകാരിക്കുകയുണ്ടായി. എസ് ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും പിണറായി വിജയനെയായിരുന്നെങ്കിൽ തടയുമായിരുന്നോ എന്നും മൈക്കിലൂടെ ബിന്ദുകൃഷ്ണ എസ് ഐയ്ക്കു നേരെ ആക്രോശിച്ചത് വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :