പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം| WEBDUNIA|
PRO
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന നെടുങ്കാട് സ്വദേശിനിയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് ബിനു എന്ന 30 കാരനാണെന്ന് കരമന പൊലീസ് വെളിപ്പെടുത്തി.

കൊല്ലം ഇരവിപുരം കരിത്തറ ക്ഷേത്രത്തിനു സമീപം അയത്തില്‍ ലൈനില്‍ താമസമുള്ള ബിനു കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി കൊല്ലത്ത് കൊണ്ടു പോയി ബന്ധുവീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌ ബിനുവിനെ പൊലീസ് വലയിലാക്കിയത്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി ഇരവിപുരത്തുള്ളതായി അറിഞ്ഞത്. തുടര്‍ന്ന് തമ്പാന്നൂര്‍ സി.ഐ ഷീന്‍ തറയിലിന്‍റെ നേതൃത്വത്തില്‍ പൊലീസ് അവിടെയെത്തിയെങ്കിലും ഒരു സംഘം പൊലീസിനെ തടയാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. എങ്കിലും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :