പൂവരണി കേസ്: രാഖി അറസ്റ്റില്‍

പാലക്കാട്| M. RAJU| Last Modified വെള്ളി, 11 ജൂലൈ 2008 (16:10 IST)
കോട്ടയം ജില്ലയിലെ പൂവരണിയില്‍ പ്ലസ്‌ ടു വിദ്യാര്‍ഥി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട കേസിലെ പ്രതിയായ രാഖിയെ പാലക്കാട്ട്‌ നിന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം പിടികൂടി.

പാലക്കാട്ടുള്ള ബന്ധുവീട്ടില്‍ കഴിഞ്ഞുവന്ന രാഖി മൈസൂരേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ പിടിയിലായത്‌. പെണ്‍വാണിഭത്തിന്‌ ഇരയായ പെണ്‍കുട്ടിയ പലര്‍ക്കും കാഴ്‌ചവെച്ചത്‌ രാഖിയാണെന്ന്‌ അന്വേഷണ സംഘത്തിന്‌ തെളിവ്‌ കിട്ടിയിട്ടുണ്ട്‌. കേസിലെ മുഖ്യപ്രതിയാണ് രാഖി.

പാലക്കാട്ട്‌ ജില്ലയിലെ ആലക്കോട്ട്‌ താമസിക്കുന്ന മാതാപിതാക്കളെ കണ്ട ശേഷം മൈസൂറിന്‌ മടങ്ങാന്‍ ഒരുങ്ങവേയാണ്‌ രാഖി വലയിലായത്‌. രാഖിയുടെ സഹോദരി ബാംഗ്‌ളൂരില്‍ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയാണ്‌. പേരൂര്‍ക്കട അച്ചായന്‍ എന്ന സതീഷ്‌ കുമാറില്‍ നിന്ന്‌ 14 കാരി രാജിമോളെ രാഖി തട്ടിയെടുത്ത്‌ പ്രമുഖര്‍ അടക്കം പലര്‍ക്കും കാഴ്ചവച്ചിരുന്നതായി തെളിഞ്ഞിരുന്നു.

പിന്നീട് രാഖിയ്ക്ക് വന്‍ തുക നല്‍കി അച്ചായന്‍ പെണ്‍കുട്ടിയെ തിരിച്ച് വാങ്ങുകയായിരുന്നു. പീഡനക്കേസ്‌ അന്വേഷണം ഊര്‍ജിതമായതോടെ രാഖി ഒളിവില്‍ പോവുകയായിരുന്നു. രാജി എയ്ഡ്സ് ബാധിച്ച് മരിച്ചതോടെയാണ് പീഡനവിവരം പുറം‌ലോകം അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :