പിണറായി വീണ്ടും സെക്രട്ടറി

Pinarayi vijayan
KBJWD
സി.പി.എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. ഏകകണ്ഠമായാണ് അദ്ദേഹത്തെ തെരെഞ്ഞെടുത്തത്.

ഇത് മൂന്നാം തവണയാണ് പിണറായി സംസ്ഥാന സെക്രട്ടറിയാവുന്നത്. 84 അംഗ സംസ്ഥാന സമിതിയെയും തെരെഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. 1998ലാണ് പിണറായി വിജയന്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയാവുന്നത്. 1944 മാര്‍ച്ച് 21ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയിലാണ് പിണറായി വിജയന്‍ ജനിച്ചത്.

ഇരുപതാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ പിണറയി വിജയന്‍ വിദ്യാര്‍ത്ഥി നേതാവായാണ് പൊതുരംഗത്ത് എത്തുന്നത്.
കേരള സ്റ്റുഡന്‍‌സ് ഫെഡറേഷന്‍, കേരള യൂത്ത് ഫെഡറേഷന്‍ എന്നിവയുടെ പ്രസിഡന്‍റായി. പാര്‍ട്ടിക്ക് വേണ്ടി പലപ്പോഴും ഒളിവ് ജീവിതവും പിണറായി നയിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍‌വാസം അനുഭവിച്ച പിണറായി വിജയന് പൊലീസില്‍ നിന്നും കടുത്ത മര്‍ദ്ദനമേറ്റു. 1970, 77, 91,96 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച് അദ്ദേഹം എം.എല്‍.എ ആയി. 96 മുതല്‍ 98 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണ വകുപ്പ് മന്ത്രിയായി.

കോട്ടയം | M. RAJU| Last Modified വ്യാഴം, 14 ഫെബ്രുവരി 2008 (14:21 IST)
സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ടിച്ചു. 1998 ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ പിണറായി വിജയന്‍ 2002ല്‍ പോളിറ്റ് ബ്യൂറോ അംഗവുമായി. കമലയാണ് ഭാര്യ. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വീണ, ഇംഗ്ലണ്ടില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ വിവേക് എന്നിവര്‍ മക്കളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :