പറവൂര്‍: പെണ്‍‌കുട്ടിക്ക് ലൈംഗികരോഗം

കൊച്ചി| WEBDUNIA|
സ്വന്തം പിതാവടക്കം ഇരുന്നൂറോളം ആളുകള്‍ പീഡിപ്പിപ്പിച്ച പറവൂര്‍ പെണ്‍‌കുട്ടിക്ക് ഒരു ലൈംഗികരോഗം ഉള്‍‌പ്പെടെ മൂന്നോളം രോഗങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയെ പറ്റി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. പകരാവുന്ന ലൈംഗികരോഗം ആണ് ഇതെത്രെ. ഇതോടെ, പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ അങ്കലാപ്പിലാണ്. പെണ്‍‌കുട്ടിയെ പീഡിപ്പിച്ച പ്രതികളുടെ ആരോഗ്യസ്ഥിതിയെ പറ്റിയും അന്വേഷിക്കേണ്ടി വരുമെന്നാണ് സൂചന.

പറവൂര്‍ പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി, താമസിപ്പിച്ചിരിക്കുന്ന സ്ഥലം, സുരക്ഷ, ചികില്‍സാരേഖകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ അറിയിക്കാന്‍ ബുധനാഴ്ച കേസ്‌ പരിഗണിച്ച ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ പോലിസിന്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

വിദ്യാര്‍ത്ഥികളും ഐടി ഉദ്യോഗസ്ഥരും പൊലീസും ചലച്ചിത്ര - രാഷ്ട്രീയ രംഗത്തുള്ളവരുമടക്കം സമൂഹത്തിന്റെ നാനാതുറയില്‍ പെട്ട അനേകം പേര്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള അപൂര്‍വമായ ഒന്നായിട്ടാണ് പറവൂര്‍ പീഡനം കണക്കാക്കപ്പെടുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ ഇടങ്ങളില്‍ ഇടനിലക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ എത്തിച്ച്‌ പീഡിപ്പിച്ചതായാണു കേസ്‌. ഈ കേസില്‍ ഇതുവരെ 70 പേര്‍ പിടിയിലായിട്ടുണ്ട്. സദാചാര പൊലീസ് ചമഞ്ഞ് ഇടപാടുകാരെ അടിച്ചോടിച്ച് പെണ്‍‌കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ വെണ്ണിലയിലെ 6 ചെറുപ്പക്കാരും ഇതില്‍ പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :