പടയങ്കണ്ടിയുടെ പൂക്കട കത്തിച്ചവര്‍ അറസ്റ്റില്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
ടി പി വധക്കേസില്‍ പ്രതിയായ പടയങ്കണ്ടി രവീന്ദ്രന്റെ കത്തിച്ചവര്‍ അറസ്റ്റില്‍. ഓര്‍ക്കാട്ടേരി സ്വദേശികളായ നാല് ആര്‍ എം പി പ്രവര്‍ത്തകരാണ് പിടിയിലായത്. ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നു കുറ്റപത്രത്തില്‍ പറയുന്ന ഓര്‍ക്കാട്ടേരിയിലെ കേസിലെ മുപ്പതാം പ്രതിയായ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയ്ക്കാണ് കഴിഞ്ഞ ഒക്ടോബര്‍ 21ന് തീവച്ചത്.

ടിപി വധത്തിന്റെ ഗൂഡാലോചന നടന്ന കേന്ദ്രമാ‍യ പൂക്കട കത്തിച്ചതില്‍ ആര്‍ എം പിയും സിപിഎമ്മും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. വിചാ‍രണ തീരുന്നതിനു മുന്‍പ് കട കത്തിച്ചു നശിപ്പിച്ചതില്‍ ഗൂഡാ‍ലോചനയുണ്ടെന്നും അരോപണം ഉയര്‍ന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :