നെല്ലിന്‍റെ താങ്ങുവില കൂട്ടി

P. Chidambaram
KBJWD
നെല്ലിന്‍റെ താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തിരുമാനിച്ചു. നിലവിലുള്ള ക്വിന്‍റലിന് 745 രൂപയില്‍നിന്ന്‌ 850 രൂപയായാണ്‌ താങ്ങുവില വര്‍ധിപ്പിക്കുന്നത്‌.

ഇന്ന്‌ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. സാധാരണയിനം നെല്ലിന് ഇപ്പോള്‍ ക്വിന്‍റലിന് 745 രൂപയാണ് താങ്ങുവില. ഗേഡ് എ നെല്ലിന് 775 രുപയും. കാര്‍ഷിക വിലനിര്‍ണ്ണയ കമ്മിഷന്‍ താങ്ങുവില ആയിരം രൂപയായി ഉയര്‍ത്തണമെന്നായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.

ഇതു സംബന്ധിച്ച അഭിപ്രായം പറയാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം അറിയിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഒറീസ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇത്രയും താങ്ങുവില നല്‍കേണ്ടതില്ലെന്നാണ് അറിയിച്ചത്. ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ താങ്ങുവില വേണമെന്ന അഭിപ്രായം അറിയിച്ചു.

കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഒരഭിപ്രായവും പറഞ്ഞില്ലെന്നും ചിദംബരം പറഞ്ഞു. താങ്ങുവില സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിക്ക് വിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം വരുന്നതുവരെ നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് 850 രൂപയായിരിക്കും.

ഒരു മാസത്തിനുള്ളില്‍ തന്നെ താങ്ങുവില ഇനിയും കൂടാനുള്ള സാധ്യതയും ധനമന്ത്രി പ്രകടിപ്പിച്ചു. കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നടപടി. ആയിരം രൂപയായെങ്കിലും താങ്ങുവില ഉയര്‍ത്തണമെന്ന നിലപാടാണ് കേരളം നേരത്തെ മുതല്‍ സ്വീകരിച്ചിരുന്നത്.

ന്യൂഡല്‍ഹി| M. RAJU| Last Modified വ്യാഴം, 12 ജൂണ്‍ 2008 (14:59 IST)
ഇക്കാര്യം പ്രധാനമന്തിയുടെ ഉപദേശക സമിതിയായിരിക്കും തീരുമാനിക്കുക. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നെല്ലിന്‍റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനോട് യോജിപ്പില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :