നെടുമ്പാശേരിയില്‍ വിമാനം റണ്‍‌വേയില്‍ നിന്ന് തെന്നിമാറി

കൊച്ചി| WEBDUNIA|
PRO
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍ വിമാനം റണ്‍‌വേയില്‍ നിന്ന് തെന്നിമാറി. തിങ്കളാഴ്ച വെളുപ്പിനെ 3:55 ന് ആണ് സംഭവം നടന്നത്. റണ്‍‌വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 50 മീറ്ററോളം പുറത്തേക്ക് പോയെങ്കിലും നോസ് വീല്‍ ചെളിയില്‍ പുതഞ്ഞ് നിന്നതു കാരണം വന്‍‌ ദുരന്തം ഒഴിവായി.

ബഹ്‌റിന്‍-കൊച്ചി വിമാനമാണ് റണ്‍‌വെയില്‍ നിന്ന് തെന്നിമാറിയത്. വിമാനത്തില്‍ 137 യാതക്കാരുണ്ടായിരുന്നു. വിമാനം റണ്‍‌വെ വിട്ട് പുറത്തു പോയപ്പോള്‍ എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് യാത്രക്കാര്‍ക്ക് പരുക്ക് പറ്റി. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്കെല്ലാം വൈദ്യപരിശോധന നല്‍കി വിട്ടയച്ചു.

അപകടത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍‌വെ അടച്ചിട്ടിരിക്കുകയാണ്. പത്ത് മണിക്കൂറിനു ശേഷം മാത്രമേ ഗതാഗതം പഴയനിലയിലാവുകയുള്ളൂ. നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ദോഹ വിമാനം റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനമെത്തിയാവും ചെളിയില്‍ പുതഞ്ഞ വിമാനം നീക്കുക.

മോശം കാലാവസ്ഥ കാരണമാണ് വിമാനം റണ്‍‌വെയില്‍ നിന്ന് തെന്നിമാറിയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിസി‌എ ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :