നെടുമ്പാശേരി: വിമാനം മാറ്റി, റിപ്പോര്‍ട്ട് ഇന്ന്

കൊച്ചി| WEBDUNIA|
PTI
നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂക്കു കുത്തിയ വിമാനം റണ്‍‌വേയില്‍ നിന്ന് പൂര്‍ണമായും മാറ്റി. ബുധനാഴ്ച ഉച്ചയോടെ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ സാധാരണ നിലയില്‍ നടത്താനാവുമെന്നാണ് പ്രതീക്ഷ.

തിങ്കളാഴ്ച വെളുപ്പിനെ 3:55 ന് ആയിരുന്നു ഗള്‍ഫ് എയര്‍ വിമാനം റണ്‍‌വേ വിട്ട് 50 മീറ്ററോളം ഓടിയ ശേഷം ചെളിയില്‍ പുതഞ്ഞ് നിന്നത്. വിമാനത്തിന്റെ നോസ് വീല്‍ തകര്‍ന്ന നിലയിലായിരുന്നു. ചെളിയില്‍ പുതഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരുമെന്ന് കരുതുന്നു.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിനു കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം. ലാന്‍ഡിംഗ് സമയത്ത് 352 അടി മുകളില്‍ വച്ചു തന്നെ കനത്ത മഴ ഉണ്ടായി എന്നായിരുന്നു പൈലറ്റ് പറഞ്ഞിരുന്നത്.

എന്നാല്‍, പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്നാണ് സൂചന. ലാന്‍ഡിംഗില്‍ വന്ന പിഴവ് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിമാനം റണ്‍‌വേയ്ക്ക് പുറത്ത് പോയതെന്ന് സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :