നടി ഷീല കോണ്‍ഗ്രസിലേക്ക്, ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
നടി കോണ്‍ഗ്രസില്‍ ചേരുന്നു. ഇതിന് മുന്നോ‍ടിയായി പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായി ഷീല കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ കുറേ നാളുകളായി താന്‍ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആഗ്രഹിക്കുകയാണ്, അതിന് ഒരു രാഷ്ടീയ പാര്‍ട്ടിയുടെ പിന്തുണ ആവശ്യമാണ്. അതിനാലാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ഷീല വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ്‌ താല്‍പര്യം. കുടിവെള്ള പ്രശ്നം പരിഹരിക്കുക, മദ്യാപനത്തിനെതിരെ ബോധവത്കരണം എന്നിവയാണ് തന്റെ പ്രധാന അജണ്ടയെന്ന് ഷീല പറഞ്ഞു. കേരളം മാത്രമാണ് തന്റെ പ്രവര്‍ത്തന മണ്ഡലം എന്ന് വ്യക്തമാക്കിയ ഷീല ഇതിനായി താന്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയാണെന്ന് പറഞ്ഞു.

എന്തെങ്കിലും സ്ഥാനം ആഗ്രഹിച്ചിട്ടല്ല താന്‍ പൊതുരംഗത്തേക്ക് വരുന്നത്. സിനിമയില്‍ നിന്ന് പണവും പ്രശസ്തിയും ഉണ്ടാക്കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തനം മാത്രമാണ് തന്റെ ലക്‍ഷ്യമെന്നും ഷീല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :