ദോ‍ഷമകറ്റാന്‍ കാലനിറങ്ങി

Kalan Theyyam
FILEFILE
ഓണക്കാലമായതോടെ കണ്ണൂര്‍ ജില്ലയിലെ വീടുകളില്‍ കാലന്‍ തെയ്യം എത്തിത്തുടങ്ങി. കാലന്‍, കരിങ്കാലന്‍ തുടങ്ങി ഗുളികന്‍ തെയ്യങ്ങളിലെ പ്രധാനപ്പെട്ട തെയ്യമാണ് കാലന്‍.

നാടിന് ഐശ്വര്യം പകര്‍ന്ന് കാലന്‍ വീടുവീടാന്തരം കയറിയിറങ്ങുന്നു. ഓരോ വീടുകളിലുമുള്ള ദോഷങ്ങള്‍ ഒഴിവാക്കി അവിടെ ഐശ്വര്യം ഉണ്ടാക്കുകയെന്നതാണ് കാലന്‍റെ കര്‍ത്തവ്യം. വീ‍ട്ടുകാര്‍ കാലന് ദക്ഷിണ നല്‍കി യാത്രയാക്കുന്നു. അത്തം ഒന്നു മുതലാണ് കാലന്‍ തെയ്യം എത്തുന്നത്.

കണ്ണൂര്‍| WEBDUNIA|
കാലാ.. പെരുങ്കാലാ എന്ന് വിളിച്ച് തെയ്യം കുട്ടികളെ ഓടിക്കുന്നു. കളിയും കാര്യവും ഒത്തുചേര്‍ന്ന തെയ്യമാണ് കാലന്‍. വളരെ സൂക്ഷിച്ചുവേണം കാലന്‍റെ അടുത്തെത്താന്‍. ഇല്ലെങ്കില്‍ നിങ്ങളുടെ കൈവശമുള്ള മടിശീല കാലന്‍റെ കൈയിലിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :