ദേവസ്വം സെക്രട്ടറിയായി തുഷാര്‍ തുടരും

കൊല്ലം| WEBDUNIA|
എസ് എന്‍ ഡി പി യോഗത്തിന്‍റെ ദേവസ്വം സെക്രട്ടറിയായി തുഷാര്‍ വെള്ളാപ്പള്ളി തുടരും. ബോര്‍ഡ്‌ ഓഫ് ഡയറക്ടേഴ്സ്‌ ഏകകണ്ഠമായാണു ഇക്കാര്യം തീരുമാനിച്ചത്‌. തുഷാര്‍ ദേവസ്വം സെക്രട്ടറിയായി തുടരുന്നതിനു നിയമതടസ്സമില്ലെന്നു യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അറിയിച്ചിരുന്നു.

അടുത്ത തെരഞ്ഞെടുപ്പു വാര്‍ഷിക പൊതുയോഗം വരെയാണ് തുഷാര്‍ ഈ സ്ഥാനത്ത് തുടരുക. അതേസമയം, യോഗത്തിന്‍റെ തീരുമാനം കോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നു ജില്ലാ ജഡ്ജി മധു വ്യക്‌തമാക്കിയിട്ടുണ്ട്.

യോഗം കൗണ്‍സിലിലേക്കു 11 പേരെ തിരഞ്ഞെടുത്തു. എസ്‌ രഞ്ജിത്‌ (തിരുവനന്തപുരം), ഷാജിന്‍ നടുമുറി (മുകുന്ദപുരം), കാവേരി രാമചന്ദ്രന്‍ (കുണ്ടറ), പി ടി മന്മഥന്‍ (ചേര്‍ത്തല), എന്‍ പി സുനില്‍(ആലത്തൂര്‍), പ്രഫ ജി സത്യന്‍ (കൊട്ടാരക്കര), അനില്‍ തറനിലം (അടിമാലി), അരയക്കണ്ടി സന്തോഷ്‌ (തലശേരി), ടി കെ പദ്മനാഭന്‍ (കണയന്നൂര്‍), സുഭാഷ്‌(കാര്‍ത്തികപ്പള്ളി), വി കെ നാരായണന്‍ (മൂവാറ്റുപുഴ) എന്നിവരെയാണു തിരഞ്ഞെടുത്തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :