തേക്കടിദുരന്തം: ബോട്ടിന് ചരിവെന്ന് വിദഗ്‌ദര്‍

കുമളി| WEBDUNIA|
PRO
PRO
തേക്കടിയിലെ ബോട്ട് ദുരന്തത്തിന് കാരണം ബോട്ടിന്‍റെ നിര്‍മ്മാണത്തിലെ പിഴവാണെന്ന് വിദഗ്‌ദ്ധസംഘം കണ്ടെത്തി. ക്രൈം ബ്രാഞ്ച് നിയോഗിച്ച കുസാറ്റിലെ വിദഗ്‌ധസംഘമാണ് ഇത് കണ്ടെത്തിയത്. ചരിവ് അപകടകാരണമായേക്കാമെന്നും വിദഗ്ധസംഘം വിലയിരുത്തി.

ബോട്ടിന് 2.9 ഡിഗ്രി ചരിവ് വലതുവശത്തേക്ക് ഉണ്ടായിരുന്നു. ഇത് ആകാം അപകടത്തിനുള്ള കാരണം. ബോട്ടിന്‍റെ ഒരു വശത്തേക്ക് ആളുകള്‍ മാറുമ്പോള്‍ ബോട്ട് മറിയാന്‍ പാടില്ല. അങ്ങനെ ബോട്ട് മറിയുകയാണെങ്കില്‍ അത് നിര്‍മ്മാണത്തിലെ പിഴവാണെന്നും വിദഗധസംഘം വിലയിരുത്തി.

ബോട്ട് ജലത്തിലിറക്കിയുള്ള ഇന്‍ക്ലൈനിങ് പരീക്ഷണം കൂടി കഴിഞ്ഞാല്‍ മാത്രമേ നിര്‍മ്മാണത്തില്‍ പിഴവുണ്ടോയെന്ന് പൂര്‍ണമായും അറിയാന്‍ കഴിയുകയുള്ളൂവെന്നും വിദഗ്‌ധസംഘം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :