തീവണ്ടി തടയല്‍ നിര്‍ഭാഗ്യകരം - വയലാര്‍ രവി

Vayalar Ravi
FILEFILE
കേരളത്തിലേക്കുള്ള തീവണ്ടികള്‍ തമിഴ്നാട്ടില്‍ തടഞ്ഞത് നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പറഞ്ഞു. ജനാധിപത്യരീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ഇരുമുഖ്യമന്ത്രിമാരെയും അദ്ദേഹം അനുമോദിച്ചു.

സേലം പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള കേന്ദ്ര മന്ത്രിമാരെയും എം.പിമാരെയും പോലെ അണികളെ തെരുവിലേക്ക് ഇറക്കിവിടാന്‍ കേരളത്തില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും തയാറല്ല. സമാധാനപരമായി പ്രശ്നം തീരണമെന്നാണ്‍ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേലം ഡിവിഷന്‍ പ്രശ്നം ഒരു സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകരുതെന്ന് തമിഴ്നാട് എം.പിമാരോട് അഭ്യര്‍ത്ഥിക്കുകയാണ്. കേരളവും ഇതുപോലെ വാശി കാണിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. കേരളത്തിന് അതിന്‍റേതായ ഒരു സംസ്കാരമുണ്ട്.

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 25 ഓഗസ്റ്റ് 2007 (14:03 IST)
അതനുസരിച്ചേ കേരളത്തില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിമാര്‍ പ്രവര്‍ത്തിക്കൂ. തെരുവില്‍ പോയി സമരം ചെയ്യുന്ന ഒരു സംസ്കാരം കേരളത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :