തര്‍ക്കങ്ങള്‍ക്കു കാരണം വിവരമില്ലായ്മ: ഗോവിന്ദപ്പിള്ള

തിരുവനന്തപുരം| WEBDUNIA|
ഇപ്പോഴുണ്ടായിരിക്കുന്ന സിപിഎം - തര്‍ക്കങ്ങള്‍ക്ക് കാരണം വിവരമില്ലായ്മയാണെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ള. ഇരു പാര്‍ട്ടികളും തമ്മില്‍ ഒരു ലയനം ഇനി അസാധ്യമാണെന്നും പി ജി പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ‘യേശുക്രിസ്തു വിവാദം’ ചില നേതാക്കളുടെ വിവരമില്ലായ്മയുടെ ഫലമായി ഉണ്ടായതാണ്‌. ആശയ വൈരുധ്യങ്ങളൊന്നും ഈ തര്‍ക്കത്തിന് കാരണമല്ല. ഇടതുപക്ഷ കക്ഷികളുടെ ഏകോപനത്തെക്കുറിച്ച്‌ രാജ്യം മുഴുവന്‍ ചര്‍ച്ച നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം തര്‍ക്കങ്ങള്‍ ആ നീക്കങ്ങള്‍ക്ക് തടസമാകും - പി ജി പറഞ്ഞു.

വിവാദമാകുമെന്നതിനാല്‍ സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍റെ പ്രസ്താവനകളെക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :