തത്ക്കാല്‍ സവിധാനത്തിനെതിരെ പ്രതിഷേധം

കോഴിക്കോട് | M. RAJU| Last Modified ബുധന്‍, 11 ജൂണ്‍ 2008 (15:38 IST)
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ച് തത്ക്കാല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള റെയില്‍‌വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഓഗസ്റ്റ് ഏഴ് മുതല്‍ പുതിയ പരിഷ്ക്കാരം നടപ്പാക്കാനാണ് ദക്ഷിണ റെയില്‍‌വേയുടെ തീരുമാനം. മംഗലാപുരം-തിരുവനന്തപുരം റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാനാണ് മാവേലി എക്സ്പ്രസ് തുടങ്ങിയത്. സൌകര്യപ്രദമായ സമയമാണ് ഈ വണ്ടിയുടേത്. അതിനാല്‍ ഈ വണ്ടിയില്‍ യാത്രക്കാരുടെ നല്ല തിരക്കാണ്.

ഇതിനിടയിലാണ് ഒരു റിസര്‍വേഷന്‍ കോച്ച് തത്ക്കാല്‍ കോച്ചായി റെയില്‍‌വേ മാറ്റുന്നത്. വരുമാനം കൂട്ടാനുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ദിവസവും മുപ്പതിനായിരത്തോളം യാത്രക്കാരാണ് കോഴിക്കോട്ട് നിന്നും ഈ വണ്ടിയില്‍ യാത്ര ചെയ്യുന്നത്.

എന്നാല്‍ യാത്രക്കാര്‍ വര്‍ദ്ധിക്കുമ്പോഴും കോച്ചുകളുടെ എണ്ണം റെയില്‍‌വേ കൂട്ടുന്നില്ല. തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ കണ്ണൂരിലേക്ക് നീട്ടിയപ്പോള്‍ യാത്രക്കാരുടെ എണ്ണം കൂടിയത്. എന്നാല്‍ അധികൃതര്‍ ഈ വണ്ടിയിലെ രണ്ട് കോച്ചുകള്‍ വെട്ടിക്കുറച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :