ടി പി വധം: ആര്‍ എസ് എസ് നേതാക്കളെ ചോദ്യം ചെയ്യുന്നു

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് നേതാക്കളെ ചോദ്യം ചെയ്യുന്നു. പാനൂരിലെ ആര്‍ എസ് എസ്‌ നേതാക്കളായ സന്തോഷ്, രമേഷ്, രാജീവ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

അന്വേഷണസംഘത്തിന്‍റെ ക്യാമ്പ്‌ ഓഫീസിലേക്ക് ആര്‍ എസ്‌ എസ്‌ നേതാക്കളെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

മുമ്പ് ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് ആര്‍ എസ്‌ എസ്‌ നേതാക്കളെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.

ടി പി വധവുമായി ബന്ധപ്പെട്ട് ഒട്ടേറെ സി പി എം നേതാക്കളാണ് ഇതുവരെ അറസ്റ്റിലായത്. സി പി എം സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാഗേഷിനെതിരെ വരെ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് കേസില്‍ പുതിയ ദിശാമാറ്റമുണ്ടാക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :