ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസ്; ചാനല്‍‌ചര്‍ച്ചയ്ക്കിടെ പ്രതിഷേധമാര്‍ച്ച്

കോട്ടയം| WEBDUNIA|
PRO
PRO
കേരളാകോണ്‍ഗ്രസ്‌ നേതാവും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി സി ജോര്‍ജിനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധം. പത്തനംതിട്ട യുഡിഎഫ്‌ സ്‌ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരേ ഇന്നലെ ശക്‌തമായ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വൈക്കം ഗസ്‌റ്റ്ഹൗസില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു പി സി ജോര്‍ജിനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്‌. സംഘം ജോര്‍ജിനെ ഉപരോധിച്ചു.

ചര്‍ച്ചയില്‍ ആന്റോ ആന്റണിക്കെതിരേ ശക്‌തമായ വിമര്‍ശനം നടത്തിയ പി സി ജോര്‍ജ്‌ സംസാരിച്ചു കൊണ്ടിരിക്കെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. പിന്നീട്‌ പോലീസ്‌ സംരക്ഷണത്തിലാണ്‌ പി സി ജോര്‍ജജ്‌ പുറത്ത്‌ കടന്നത്‌. ഈ ചര്‍ച്ചയിലും ആന്റോ ആന്റണിക്കെതിരേ പി സി ജോര്‍ജ്‌ ആഞ്ഞടിച്ചു. പത്തനം തിട്ടയില്‍ ഏതു കുറ്റിച്ചൂല്‍ നിന്നാലും ജയിക്കുമായിരുന്ന മണ്ഡലത്തിലാണ്‌ ഒരു ലക്ഷം വോട്ട്‌ കുറവ്‌ വന്നിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. അതിന്‌ മുമ്പ്‌ മറ്റൊരു ചാനലില്‍ ആന്റോ ആന്റണിയുമായി പി സി ജോര്‍ജ്‌ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും 'നന്ദികെട്ടവന്‍' എന്ന്‌ ആക്ഷേപിക്കുകയും ചെയ്‌തിരുന്നു. പി സി ജോര്‍ജിനെ ചുമക്കേണ്ട ഗതികേട്‌ ഇപ്പോള്‍ യുഡിഎഫിന്‌ ആയെന്നും തന്നെ മാത്രമല്ല മുഖ്യമന്ത്രിയെയും ആന്റണിയേയും സോണിയയേയും വരെ ചീത്ത പറഞ്ഞയാളാണ്‌ പി സി ജോര്‍ജെന്നായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം തന്നെ ആന്റോ ആന്റണിക്കെതിരേ വിമര്‍ശനവുമായി പി സി ജോര്‍ജ്‌ രംഗത്ത്‌ വന്നതാണ്‌ വിവാദത്തിന്‌ തുടക്കമിട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :