ജയില്‍ പരിശോധന തടഞ്ഞത് പൊതുപ്രവര്‍ത്തകര്‍: മുഖ്യമന്ത്രി

ഉമ്മന്‍‌ചാണ്ടി
ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പൊതുപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് ജയിലുകളില്‍ കാര്യക്ഷമമായ പരിശോധന നടക്കാതിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ഇത് തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്‌ ഇടയാക്കിയെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു എം എല്‍ എ നടത്തിയ സമരത്തെ തുടര്‍ന്നാണ്‌ ജയിലില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. ഇത്തരം പരിശോധനകള്‍ തടയുന്നതിനെതിരെ പൊതുവികാരം രാഷ്‌ട്രീയ കക്ഷികള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടവുകാര്‍ ഫോണ്‍ വിളിച്ചത് ജയിലിനുള്ളില്‍ നിന്നു തന്നെയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് സൈബര്‍സെല്‍ പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :