ജയലളിതയ്ക്കും കരുണാനിധിയ്ക്കും ചെന്നിത്തല കത്തയച്ചു

തിരുവനന്തപുരം| ശ്രീകലാ ബേബി|
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, മുന്‍ മുഖ്യമന്ത്രി കരുണാനിധി എന്നിവരടക്കം 14 രാഷ്ട്രീയകക്ഷി നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കത്തയച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും യു പി എ അധ്യക്ഷ സോണിയ ഗാന്ധിക്കും ചെന്നിത്തല കത്തയച്ചിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരം സാധ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :