ചെങ്ങറ സമരം ഉടന്‍ അവസാനിപ്പിക്കും - രാജേന്ദ്രന്‍

K.P Rajendran
KBJWD
ചെങ്ങറ ഭൂസമരം ഉടന്‍ ഒത്തുതീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു. അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് സമരം അമര്‍ച്ച ചെയ്യില്ല. കോടതിവിധികളുടെയും മറ്റും പശ്ചാത്തലത്തില്‍ പ്രശ്നം സമാധാനപരമായി അവസാനിപ്പിക്കും. പാവപ്പെട്ടവരുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ഈ ശ്രമം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ചെങ്ങറ സമരക്കാരുടെ പ്രശ്നങ്ങളും പരിഹരിക്കും.

തിരുവനന്തപുരം | M. RAJU|
ചെങ്ങറ സമരം മുഖ്യമന്ത്രിയും താനും മന്ത്രി ബാലനും ചേര്‍ന്ന് ചര്‍ച്ച ചെയ്യും. അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തേക്കാമെന്നും കെ.പി രാജേന്ദ്രന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :