ചുമതലകള്‍ ഒഴിയാന്‍ തയ്യാര്‍: ഹൈബി

കൊച്ചി| WEBDUNIA|
പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ്‌ ബുധനാഴ്ച നിയമസഭ സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നതെന്ന് ഹൈബി ഈഡന്‍ എം എല്‍ എ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സംഘടനാ ചുമതലകളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തയാറാണെന്നും ഹൈബി കൊച്ചിയില്‍ വ്യക്തമാക്കി.

എ ഐ സി സിയുടെ നിര്‍ദേശപ്രകാരം ഗൌരവമേറിയ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഡല്‍ഹിക്കു പോയത്‌. ജനങ്ങളോടും സഭയോടുമുള്ള ഉത്തരവാദിത്വം ഉള്‍ക്കൊള്ളുന്നുവെന്നും ഹൈബി പറഞ്ഞു.

ധനവിനിയോഗ ബില്ലിന്റെ വോട്ടിംഗിനിടെ ഹൈബി ഈഡന്‍, കെ അച്യുതന്‍, വര്‍ക്കല കഹാര്‍ എന്നീ അംഗങ്ങള്‍ സഭയില്‍ ഇല്ലാതിരുന്നത് ഭരണപക്ഷത്തെ ആശയക്കുഴപ്പത്തില്‍ ആക്കിയിരുന്നു. വ്യാഴാഴ്ച ഉംറയ്ക്ക് പുറപ്പെടുന്ന വര്‍ക്കല കഹാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മരുന്നും വാങ്ങാന്‍ മെഡിക്കല്‍ കോളജില്‍ പോയിരിക്കുകയായിരുന്നു. കെ അച്യുതനാകട്ടെ ഊണുകഴിക്കാനായി ഹോസ്‌റ്റലിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :