മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിനും യാമിനി തങ്കച്ചിക്കും വിവാഹമോചനം അനുവദിച്ചു. തിരുവനന്തപുരം കുടുംബ കോടതിയാണ് സംയുക്ത ഹര്‍ജി പരിഗണിച്ച് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്.
കൗണ്‍സിലിംഗില്‍ ഒത്തുപോകാന്‍ കഴിയില്ലെന്ന ഇരുവരും അറിയച്ചിതിനെ തുടര്‍ന്നാണ് കോടതി വിവാഹ മോചനം അനുവദിച്ചത്. ഇരുവരും തങ്ങളുടെ അഭിഭാഷകരോടൊപ്പമാണ് കോടതിയിലെത്തിയത്.
ഗണേഷ്‌കുമാറിനോടൊപ്പം സംവിധായകനായ സുഹൃത്ത് ഷാജി കൈലാസും കോടതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.അതേസമയം ഗണേഷ്‌കുമാര്‍യാമിനി തങ്കച്ചി ആരോപിച്ചു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ണേഷ് കരാര്‍ ലംഘിച്ചെന്ന് യാമിനി വ്ക്തമാക്കിയത്. കഴിഞ്ഞ ഏപ്രില്‍ 10 നാണ് ഇരുവരം സംയ്കുതമായി വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്.
ആറുമാസത്തിനിടയില്‍കൗണ്‍സിലിങ്ങിന് ഹാജരാകണമായിരുന്നെങ്കിലും ഇരുവരും അതിന് തയാറായില്ല. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച കോടതി ഇരുവരോടും കൗണ്‍സിലിങ്ങിന് ഹാജരാകാന്‍നിര്‍ദേശിക്കുകയായിരുന്നു . ഇന്ന് രാവിലെ ഒന്പത് മണിയോടെ കോടതിയിലെത്തി കൗണ്‍സിലിങ്ങിന് ഹാജരായ ഇരുവരും വിവാഹമോചനാവശ്യത്തില്‍ ഉറച്ചു നിന്നു.