ഗണേശിന്റെ കാറിന് നേരെ ചീമുട്ടയേറ്

ആലപ്പുഴ| WEBDUNIA|
മന്ത്രി കെ ബി ഗണേശ്കുമാറിന്റെ കാറിന് നേരെ ചീമുട്ടയേറ്‌. ദേശീയപാതയില്‍ പാതിരപ്പള്ളി ജംഗ്ഷനിലൂടെ തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തേക്ക്‌ പോകുമ്പോഴാണ് ചീമുട്ടയേറ് നടന്നത്. സി പി എം അനുഭാവികളാണ് ചീമുട്ടയേറിന് പിന്നില്‍.

ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മന്ത്രി അത് വഴി കടന്ന് വരുന്നകാര്യം അറിഞ്ഞ നാല് പേര്‍ അടങ്ങിയ സംഘമാണ് ചീമുട്ടയെറിഞ്ഞത്. കാറിന്റെ മുന്നിലേക്കാണ് ചീമുട്ടയെറിഞ്ഞത്. മന്ത്രി പത്തനാപുരത്ത് നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ചീമുട്ടയേറ്.

പത്തനാപുരത്ത് വച്ച് നടത്തിയ വിവാദ പ്രസ്താവനയേത്തുടര്‍ന്ന് നേരത്തെ കാഞ്ഞിരപ്പള്ളിയില്‍ വച്ച് പി സി ജോര്‍ജിന്റെ കാറിന് നേരെയും ചീമുട്ടയേറുണ്ടായി. കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് പി സി ജോര്‍ജിന്റെ കാറാണെന്ന് തെറ്റിദ്ധരിച്ച് ഐ ജിയുടെ കാറിനു നേരെയും ചീമുട്ടയേറുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :