ക്രിസ്തുമതത്തിന് സാമ്യം കമ്മ്യൂണിസത്തോട്: പ്രകാശ് കാരാട്ട്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ക്രിസ്തു ചിത്ര പ്രദര്‍ശനവിവാദം അനാവശ്യമാണെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിവാദം ഗൂഢലക്‍ഷ്യത്തോടെയെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.
ക്രിസ്തുമതവും കമ്മ്യൂണിസവും തമ്മില്‍ സമാനതകളുണ്ടെന്ന് കാസ്ട്രോ പറഞ്ഞിട്ടുണ്ട്. കത്തോലിക്ക സഭയ്ക്കുള്ള മറുപടി കാസ്ട്രോയുടെ ഈ വാക്കുകളാണ്. മതത്തിനെതിരായ പോരാട്ടം കമ്മ്യൂണിസ്റ്റുകാരുടെ ലക്‍ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയലാഭത്തിന് സി ബി ഐ ഇല്ലാകാലവും ഉപയോഗിക്കാന്‍ യു പി എയ്ക്ക് കഴിയില്ല. സി പി എം നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനാവില്ല, അത് ദിവാസ്വപ്നം മാത്രമാണ്. പാര്‍ട്ടി നേതാക്കളെ താറടിക്കാനുള്ള ശ്രമം ചെറുക്കും. നേരത്തെ പിണറായി ആയിരുന്നു വ്യാജആരോപണങ്ങളില്‍ ഉള്‍പ്പെട്ടത്. ഇപ്പോള്‍ വി എസിനെതിരായി ഭൂമി ഇടപാട് ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നു. ഭൂമിദാനക്കേസില്‍ വി എസിന് പിന്നില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കാരാട്ട് വ്യക്തമാക്കി.