ക്രിസ്തു ചിത്രം: സിപിഎം നിലപാട് സ്വാഗതാര്‍ഹമെന്ന് ഡല്‍ഹി അതിരൂപത
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (23:48 IST)
യേശുവിനെ വിമോചനപ്പോരാളിയായി സി പി എം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണെന്ന് ഡല്‍ഹി അതിരൂപത വക്താവ് ഡൊമനിക്ക് ഇമ്മാനുവല്‍. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്ത്യ അത്താഴത്തെക്കുറിച്ചുള്ള പോസ്റ്ററിനെക്കുറിച്ച് വിവാദമുണ്ടായപ്പോള്‍ത്തന്നെ പോസ്റ്റര്‍ നീക്കം ചെയ്ത പാര്‍ട്ടിയുടെ നടപടി സ്വാഗതാര്‍ഹമാണ്. പോസ്റ്റര്‍ നീക്കം ചെയ്തതോടെ വിവാദം അവസാനിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രിസ്തു മതവും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പീഡിതരുടെയും മോചനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ശൈലിയില്‍ മാത്രമാണ് പാര്‍ട്ടിയുമായി മതത്തിന് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒറീസയിലും മറ്റും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ സി പി എമ്മിന്റെ ഓഫീസുകളിലാണ് ക്രിസ്ത്യാനികള്‍ പ്രാര്‍ഥന നടത്തിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.