കൊല്ലം: പള്ളികളില്‍ എതിര്‍ലേഖനവും

കൊല്ലം| WEBDUNIA| Last Modified ഞായര്‍, 29 ജൂണ്‍ 2008 (13:56 IST)
ഏഴാം ക്ലാസിലെ പാഠ പുസ്തകം സംബന്ധിച്ച വിവാദം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട്. പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ തീരദേശ പള്ളികളില്‍ എതിര്‍ലേഖനം ഇറക്കി. ലത്തീന്‍ കത്തോലിക്ക പള്ളികളിലാണ് എതിര്‍ലേഖനം ഇറക്കിയത്.

തീരദേശ അല്‍മായ യുവജനവേദിയാണ് എതിര്‍ലേഖനം ഇറക്കിയത്. പാഠപുസ്തകം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടയ ലേഖനം
പള്ളികളില്‍ വായിക്കുന്നതിന് ബദലായിട്ടാണ് എതിര്‍ലേഖനം. പാഠപുസ്തകത്തില്‍ മതവിരുദ്ധമായ പരാമര്‍ശങ്ങളൊന്നും ഇല്ലെന്ന് എതിര്‍ലേഖനത്തില്‍ പറയുന്നു.

കൊല്ലം ബിഷപ്പിന്‍റെ അരമനയ്ക്ക് മുന്നിലും അല്‍മായ യുവജനവേദി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിഷപ്പിന്‍റെ രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ.

ഹിന്ദു വര്‍ഗ്ഗീയ വാദികളുമായി ചേര്‍ന്ന് പുരോഹിതര്‍ രാഷ്ട്രീയം കളിക്കുകയാണ്. ലത്തീന്‍ കത്തോലിക്കരുടെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന എന്‍ എസ് എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അല്‍മായ യുവജനവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :