കൊച്ചിയിലേക്കുള്ള വിമാനത്തില്‍ ബാലിക മരിച്ചു

കൊച്ചി| WEBDUNIA|
ഡല്‍ഹി-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ വച്ച് 11 വയസ്സുകാരിയായ ബാലിക മരിച്ചു. പത്തനംതിട്ട സ്വദേശിയായ അന്ന സണ്ണി ക്രിസ്റ്റിയാണ് മരിച്ചത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ബാലികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം.

കുട്ടിയുടെ അമ്മയും ബന്ധുവും ഒപ്പമുണ്ടായിരുന്നു. വിമാനത്തില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ബാലികയെ രക്ഷിക്കാന്‍ സഹയാത്രക്കാരും വിമാനജീവനക്കാരും പരമാവധി ശ്രമിച്ചങ്കിലും പ്രയോജനമുണ്ടായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :