കൊച്ചി മെട്രോ: ശ്രീധരനെ എം ഡിയാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കൊച്ചി മെട്രോയുടെ എംഡിയായി ഇ ശ്രീധരനെ നിയമിക്കണമെന്ന് കേന്ദ്ര നഗര വികസനമന്ത്രി കമല്‍നാഥ്‌ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടാണ്‌ കമല്‍നാഥ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. ശ്രീധരനുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ അഭിപ്രായമറിയാതെ അന്തിമ തീരുമാനമെടുക്കാനാകില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ അനുകൂല നിലപാടാണെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹി മെട്രോയെ ബാധിക്കരുതെന്ന നിലപാടാണ്‌ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര നഗരവികസന മന്ത്രാലയവും കൈക്കൊള്ളുന്നത്‌. ഇ ശ്രീധരനെ കൊച്ചി മെട്രോയുടെ എംഡിയാക്കിയാല്‍ ഇക്കാര്യത്തില്‍ ഏറെക്കുറെ പരിഹാരമാകുമെന്നാണ്‌ കേന്ദ്രമന്ത്രിയുടെ കണക്കുകൂട്ടല്‍.

അതേസമയം, സംസ്ഥാ‍ന സര്‍ക്കാരിന്റെ ഈ ആവശ്യം നേരത്തെ ഇ ശ്രീധരന്‍ നിരസിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :