കെപിസിസി പുനഃസംഘടന: തര്‍ക്കം തീര്‍ന്നില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 24 നവം‌ബര്‍ 2012 (18:14 IST)
PRO
PRO
കെ പി സി സി ഇനിയും വൈകാന്‍ സാധ്യത. കണ്ണൂര്‍ ഡി സി സി സ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കമാണ് പുനഃസംഘടന വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സിപ്രസിഡന്റ് രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധി, കേരള ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി എന്നിവരെ കണ്ട് ചര്‍ച്ച നടത്തിയശേഷം സാധ്യതാ പട്ടിക തയാറാക്കിയെങ്കിലും കണ്ണൂര്‍ ഡി സി സി സംബന്ധിച്ച് തര്‍ക്കം നീങ്ങിയില്ല.

കണ്ണൂര്‍ ഡി സി സി ഐ ഗ്രൂപ്പിന് നല്‍കാനാണ് തീരുമാനമായത്. എന്നാല്‍ ഇതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. അതേസമയം, മറ്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ട്.

കെ പി സി സി വൈസ് പ്രസിഡന്റുമാരായി വി എസ് വിജയരാഘവന്‍, തമ്പാനൂര്‍ രവി, എം എം ഹസന്‍ എന്നീ പേരുകളാണ് പരിഗണനയില്‍. 14 ഡി സി സികളില്‍ ഏഴെണ്ണം വീതം എഐ ഗ്രൂപ്പുകള്‍ എടുക്കും. എന്നാല്‍ ഐ ഗ്രൂപ്പിന് നല്‍കിയ കണ്ണൂരിന് എ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

15 ജനറല്‍ സെക്രട്ടറിമാരും 25 സെക്രട്ടറിമാരും കെ പി സി സിക്ക് ഉണ്ടാകുമെന്നാണ് ധാരണ. എഐ വിഭാഗത്തിനു പുറമേ, വയലാര്‍ രവി, മുരളീധരന്‍, പത്മജ എന്നിവര്‍ നയിക്കുന്ന ഗ്രൂപ്പുകളെ ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികളിലാണ് പരിഗണിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :