കുരുവിളയുടെ ഭാഗം കേള്‍ക്കണം ‌- പി.സി.തോമസ്

P.C. Thomas
FILEFILE
ഭൂമിയിടപാട് സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിളയുടെ അഭിപ്രായം കൂടി തേടിയ ശേഷമേ അദ്ദേഹത്തെ കുറ്റക്കരനാണോയെന്ന് പറയാനാകൂവെന്ന് പി.സി.തോമസ് എം.പി പറഞ്ഞു.

സേലം പ്രശ്നത്തില്‍ ട്രെയിന്‍ തടയല്‍ സമരം പിന്‍‌വലിച്ചതു കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരുവിളയുടെ കാര്യത്തില്‍ ഒരു ഭാഗം മാത്രമേ വന്നിട്ടുള്ളു. അതിനാല്‍ കുരുവിളയുടെ അഭിപ്രായം കൂടി തേടണം.

അതിന് ശേഷമേ അദ്ദേഹം കുറ്റക്കാരനാണോയെന്ന് പറയാന്‍ പറ്റൂ. കളക്ടര്‍ നടത്തിയ അന്വേഷണം പൂര്‍ണമല്ല. കളക്ടര്‍ കുരുവിളയുടെ മൊഴിയെടുക്കുകയോ അദ്ദേഹത്തിന്‍റെ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ വിശദമായ ഒരു അന്വേഷണം വേണമെന്ന് പി.സി. തോമസ് ആവശ്യപ്പെട്ടു.

കൊച്ചി| WEBDUNIA| Last Modified ശനി, 25 ഓഗസ്റ്റ് 2007 (13:52 IST)
മൂന്നാറിലെ രാജകുമാരി വില്ലേജില്‍ മന്ത്രി കുരുവിളയും മക്കളും കൂടി ച്ചേര്‍ന്ന് 50.52 ഏക്കര്‍ സ്ഥലം ക്രമവിരുദ്ധമായ കെ.ജി.എ ഗ്രൂപ്പിന് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതേക്കുറിച്ചന്വേഷിച്ച ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി മന്ത്രി ഗുരുതര്‍മായ കൃത്യവിലോപം കാട്ടിയെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :