കാര്‍ഷികമേഖലയ്ക്ക് പിന്തുണയുമായി ജില്ലാപഞ്ചായത്ത്

എറണാകുളം: | WEBDUNIA|
PRO
PRO
കൃഷി പ്രോത്സാഹിപ്പിക്കാനും യുവതലമുറയ്ക്ക് കൃഷിയോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാനും ലക്‍ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക നയത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു. പദ്ധതിയിലൂടെ 27 ലക്ഷം രൂപയുടെ യന്ത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് പി കുപ്പള്ളില്‍ പറഞ്ഞു. ജില്ലയിലെ ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിന് ഒരു ഞാറു നടീല്‍ യന്ത്രവും, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തിന് ഏഴ് പവര്‍ട്രില്ലറുകളും പദ്ധതിയിലൂടെ വിതരണം ചെയ്യും. എറണാകുളം ജില്ലാ പഞ്ചായത്ത് സമ്പൂര്‍ണ്ണ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആരംഭിച്ചിരിക്കുന്ന വിവിധ നൂതന പദ്ധതികളിലൊന്നാണ് കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം. വിതരണോത്ഘാടനം മെയ് 10 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുറമുഖ ഫിഷറീസ് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നിര്‍വഹിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :