കമല സുരയ്യ തീവ്രപരിചരണ വിഭാഗത്തില്‍

പുണെ| WEBDUNIA|
പ്രശസ്ത സാഹിത്യകാരി കമല സുരയ്യയെ ശ്വാസതടസം കഠിനമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെത്തുടര്‍ന്ന്‌ ഏപ്രില്‍ 18നായിരുന്നു കമലയെ ജഹാംഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യം വെന്‍റിലേറ്ററിലായിരുന്നെങ്കിലും പിന്നീട് നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സാധാരണ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ശ്വാസതടസം കഠിനമായതിനെ തുടര്‍ന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

പ്രമേഹ രോഗബാധിതയായ കമലയുടെ ശരീരം മരുന്നിനോടു പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന്, ഡല്‍ഹിയില്‍നിന്ന്‌ എത്തിച്ച പുതിയ മരുന്നാണ് നല്‍കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രി എം എ ബേബി കഴിഞ്ഞയാഴ്ച അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മക്കളായ എം ഡി നാലപ്പാട്ട്‌, ചിന്നന്‍ദാസ്‌, ജയസൂര്യ എന്നിവര്‍ ആശുപത്രിയിലുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :