കടകംപള്ളി കയറി: വാച്ച് ആന്റ് വാര്‍ഡിലെ 2 പേര്‍ പുറത്ത്

തിരുവനന്തപുരം| WEBDUNIA|
നിയമസഭയില്‍ സഭാംഗമല്ലാത്ത സി പി എം തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകം‌പള്ളി സുരേന്ദ്രന്‍ കയറിയത് വിവാദമായി. സംഭവത്തേത്തുടര്‍ന്ന് വാച്ച് ആന്റ് വാര്‍ഡിലെ രണ്ട് പേരെ സസ്പെന്റ് ചെയ്തു. നിയമസഭയില്‍ സത്യാഗ്രഹമിരിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനാണ് കടകംപള്ളി നിയമസഭാ ഹാളില്‍ പ്രവേശിച്ചത്.

നിയമസഭാ സാമാജികരല്ലാത്തവര്‍ക്ക് സഭയുടെ പ്രധാനഹാളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ഇതിന് എതിരായി സഭയ്ക്കുള്ളില്‍ പ്രവേശിച്ച് സത്യാഗ്രഹം നടത്തുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്ക് മുന്നില്‍ കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗിക്കുകയായിരുന്നു.

എന്നാല്‍ സഭാനടപടികള്‍ അവസാനിച്ചു എന്ന് കരുതിയാണ് താന്‍ സഭയ്ക്കുള്ളില്‍ കയറിയതെന്ന് കടകം‌പള്ളി സുരേന്ദ്രന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :