ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

കൊച്ചി | M. RAJU| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (15:48 IST)
എറണാകുളം ജില്ലയിലെ വൈപ്പിന്‍ നായരമ്പലം പുത്തന്‍ കടപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ അഞ്ചലശ്ശേരി മുരളിയും (44) കുടുംബവുമാണ് മരിച്ചത്.

മുരളിയുടെ ഭാര്യ സനി (40), മക്കളായ മിഥുന്‍ (10), മിഥുന (ആറ്‌) എന്നിവരാണ്‌ മരിച്ചത്‌. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം മുരളി ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഞായറയ്ക്കല്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :