എസ്എംഎസ് കേസിലെ സാക്ഷി പീഡനക്കേസില്‍ അറസ്റ്റില്‍

മൂന്നാര്‍| Venkateswara Rao Immade Setti|
മന്ത്രി പി ജെ ജോസഫിനെതിരെയുള്ള എസ് എം എസ് കേസിലെ സാക്ഷി സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍. മന്ത്രി ജോസഫിനെതിരെയുള്ള എസ് എം എസ് സാക്ഷിയായ പത്തനംതിട്ട സ്വദേശി ജയ്മോനാണ് മൂന്നാറില്‍ അറസ്റ്റിലായത്. മൂന്നാറിലെ ഒര‌ു യുവതിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹവാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് ജയ്മോന്‍ പീഡിപ്പിക്കുകയായിര‌ുന്നുവെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ ഇവരെ ഉപേക്ഷിച്ച് പള്ളിവാസല്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റിന്റെ കൂടെയാണ് താമസിക്കുന്നതെന്നും പാരാതിയില്‍ പറയുന്നു. നേരത്തെ കൂടെപാര്‍പ്പിച്ചിര‌ുന്ന ബൈസണ്‍ വാലി സ്വദേശിനിയും ഇയാള്‍ക്ക് എതിരെ പരാതി നല്‍കിയിര‌ുന്നു.

ഇയാള്‍ തൊടുപുഴയിലെ ഒര‌ു യുവതിയുടെ കൂടെ താമസിക്കുമ്പോഴാണ് പി ജെ ജോസഫിനെതിരെ പരാതി വര‌ുന്നത്. ഈ യുവതിയെ വിളിച്ച് അശ്ലീല ചുവയുള്ളരീതിയില്‍ സംസാരിച്ചെന്നും തുടരെതുടരെ ജോസഫിന്റെ ഫോണില്‍ നിന്നും യുവതിക്ക് എസ് എം എസ് വന്നുവെന്നും ആയിര‌ുന്നു പരാതി. കേസില്‍ ഇയാള്‍ രണ്ടാം സാക്ഷിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :