ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

തിരുവനന്തപുരം| WEBDUNIA|
നിയമസഭാ സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വസതിയില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുന്നു. കഴിഞ്ഞദിവസം നിയമസഭാസമ്മേളനം പിരിഞ്ഞതിന്‍റെ പശ്‌ചാലത്തിലാണ് മന്ത്രിസഭായോഗം.

കഴിഞ്ഞമാസം 22ന് തുടങ്ങിയ നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നലെയായിരുന്നു അവസാ‍നിച്ചത്. ധനകാര്യ ബില്ലുകള്‍ക്കു പുറമേ ആഭരണത്തൊഴിലാളി ക്ഷേമനിധി ബില്ലു മാത്രമാണ്‌ ഈ സമ്മേളനം പാസാക്കിയത്‌.

നേരത്തെ ഈ മാസം 29 വരെ ചേരാന്‍ തീരുമാനിച്ചിരുന്ന സഭ പിന്നീട് 23 വരെ വെട്ടിച്ചുരുക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മാത്രമായിരുന്നു ഇന്നലെ സഭ സമ്മേളിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന ഏകകണ്ഠമായി പാസാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :