കേരള ഗവര്‍ണറായി ബിഹാര്‍ ഗവര്‍ണറും മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ ദളിത് നേതാവും മുന്‍ എംപിയുമായ രാമകൃഷ്ണന്‍ സൂര്യബന്‍ ഗവായി നിയമിതനായി. കേരള ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യയെ ബിഹാര്‍ ഗവര്‍ണറായി മാറ്റി നിയമിച്ചിട്ടുണ്ട്.
ഇതിനൊപ്പം അതിര്‍ത്തി രക്ഷാ സേന മുന്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.എസ.് മുഷാഹരിയെ പുതിയ മേഘാലയ ഗവര്‍ണ്ണറായും നിയമിച്ചു.
കേരള, ബിഹാര്‍ ഗവര്‍ണര്‍ മാരെ പരസ്പരം മാറ്റിയിട്ടുണ്ട്. ഇതുകൂടാതെ പുതിയ ആസം, സിക്കിം, മേഘാലയ ഗവര്‍ണര്‍മാരെയും നിയമിച്ചു. അസം ഗവര്‍ണ്ണറായി രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ശിവചരണ്‍ മാഥൂര്‍, സിക്കിം ഗവര്‍ണ്ണറായി ബാല്‍മീകി പ്രസാദ് സിംഗ് എന്നിവരെയുമാണ് പുതുതായി നിയമിച്ചത്.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ധാരാപൂര്‍ സ്വദേശിയാണ് 78 കാരനായ പുതിയ കേരള ഗവര്‍ണര്‍ ഗവായി . 2006 - ബിഹാര്‍ നിയമസഭ പിരിച്ചുവിട്ട നടപടിക്കെതിരേയുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ബൂട്ടാ സിംഗ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ഒഴിവിലാണ് ഗവായി ബിഹാര്‍ ഗവര്‍ണറായത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായി 1998-ല്‍ അമരാവതിയില്‍നിന്നു പന്ത്രണ്ടാം ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1964 മുതല്‍ 30 വര്‍ഷക്കാലം തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ എംഎല്‍സിയായിരുന്നു. 1978-84 കാലത്ത് മഹാരാഷ്ട്ര ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍, 1968-78 ഡപ്യൂട്ടി ചെയര്‍മാന്‍, 1986-888 ല്‍ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ളയാളാണ് ഗവായി.
കര്‍ഷക കുടുംബത്തില്‍ ജനിച്ച മികച്ച സാമൂഹ്യ പ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണ് ഗവായി. സ്വാതന്ത്ര്യ സമരസേനാനി കൂടിയാണ് ഇദ്ദേഹം. ബുദ്ധമത വിശ്വാസികളുടെ ആഗോള ഫെലോഷിപ്പിന്‍റെ വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗവായി അമേരിക്ക, ചൈന അടക്കം നിരവധി വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി|
WEBDUNIA|
മികച്ച രചയിതാവ് കൂടിയായ ഗവായി അംബേദ്കറെക്കുറിച്ച് ഉള്‍പ്പെടെ എട്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കമല്‍തായിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.