ആര്‍ ശങ്കര്‍ ജന്മശതാബ്ദി ഇന്ന്

കൊല്ലം| WEBDUNIA|
മുന്‍ മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ശങ്കറിന്‍റെ നൂറാം ജന്മദിനം ഇന്ന്. ജന്മശതാബ്ദിയോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാംപിന്‍റെ പ്രകാശനം ഇന്നു തിരുവനന്തപുരത്ത് നടക്കും.

വൈകിട്ട് 3.30ന് തിരുവനന്തപുരം വി ജെ ടി ഹാളില്‍ നടക്കുന്ന നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വയലര്‍ രവി സ്റ്റാംപ് പ്രകാശനം ചെയ്യും. കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല അധ്യക്ഷനായിരിക്കും.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സ്റ്റാംപ് പ്രകാശനത്തിനു പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇരുപത്തിയേഴിനാണു തിരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി ലഭിച്ചതെന്നു കെ പി സി സി നേതൃത്വത്തിലുള്ള ആര്‍ ശങ്കര്‍ ജന്മശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി വി പത്മരാജന്‍ പറഞ്ഞു.

കൊട്ടാരക്കരയിലെ കുഴിക്കാലിടവക ഗ്രാമത്തില്‍ രാമന്‍റെയും, കുഞ്ഞാളി അമ്മയുടെയും മകനായി 1909 ഏപ്രില്‍ 30നാണ് ശങ്കര്‍ ജനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :