ആന്റണിയുടെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്; സംഘര്‍ഷം

തിരുവനന്തപുരം| WEBDUNIA|
കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ ആന്റണി പരാജയപ്പെട്ടുവെന്ന്‌ ആരോപിച്ചായിരുന്നു മാര്‍ച്ച്.

ബാരിക്കേഡ്‌ തകര്‍ത്ത്‌ മുന്നോട്ടു നീങ്ങാന്‍ തുടങ്ങിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പിന്നീട് പ്രവര്‍ത്തകര്‍ ആന്റണിയുടെ വീടിനു മുന്നില്‍ കുത്തിയിരുന്ന്‌ മുദ്രാവാക്യം മുഴക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :