അനൂപ്‌ പാണക്കാട്‌ പോയതില്‍ അസ്വാഭാവികതയില്ല: വയലാര്‍ രവി

കൊച്ചി| WEBDUNIA|
PRO
PRO
പിറവം എംഎല്‍എ അനൂപ് ജേക്കബ് മുസ്ലീം ലീഗ്‌ അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വഭാവികതയില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. പിറവത്തെ വിജയത്തിനുശേഷം യുഡിഎഫിലെ മുതിര്‍ന്ന നേതാവിനെ സന്ദര്‍ശിക്കുക എന്നത്‌ സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയുടെ ഭാഗമായ ചര്‍ച്ചകള്‍ മാത്രമാണിത്‌. മന്ത്രിയെ ലഭിക്കണമെന്നു ജേക്കബ്‌ വിഭാഗത്തിന്‌ ആഗ്രഹമുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ മുന്നണിയില്‍ സ്വാഭാവികമാണ്. ചര്‍ച്ച നടത്തിയാല്‍ അതിലും അസ്വഭാവികയതില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :