അടുത്തവര്‍ഷത്തെ സ്കൂള്‍ കലോല്‍സവം കോട്ടയത്ത്‌

കോഴിക്കോട്‌| WEBDUNIA| Last Modified ഞായര്‍, 10 ജനുവരി 2010 (18:13 IST)
അടുത്ത വര്‍ഷത്തെ സംസ്ഥാനസ്കൂള്‍ കലോല്‍സവം കോട്ടയത്ത്‌ നടക്കും. 2011 ജനുവരി എട്ട്‌ മുതല്‍ 14 വരെയാണ്‌ കലോല്‍സവം നടക്കുക. സംസ്ഥാന സ്കൂള്‍ കായികമേള ഡിസംബറില്‍ കൊല്ലത്തും ശാസ്‌ത്ര-ഗണിത- പ്രവര്‍ത്തി പരിചയമേള ആലുവയിലും നടത്താന്‍ തീരുമാനമായി. സ്പെഷല്‍ സ്കൂള്‍ കലോല്‍സവം തലശ്ശേരിയില്‍ നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :