അഞ്ചാം മന്ത്രി: നിലപാടില്‍ ഉറച്ച് ലീഗ്

മലപ്പുറം| WEBDUNIA|
PRO
PRO
അഞ്ചാം മന്ത്രിയെന്ന മുസ്ലീം‌ലീഗിന്റെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനൂപും ലീഗിന്റെ അഞ്ചാം മന്ത്രിയും ഒരുമിച്ച്‌ സത്യപ്രതിജ്ഞ ചെയ്യുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അനൂപ്‌ ജേക്കബ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പിന്തുണ അറിയിച്ചു. അനൂപ് ജേക്കബും ജോണി നെല്ലൂരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു തങ്ങള്‍.

എന്നാല്‍ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും അനൂപിന്റെ സത്യപ്രതിജ്ഞയും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന്‌ ജോണി നെല്ലൂര്‍ പറഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :