മാനന്തവാടി|
jibin|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (11:56 IST)
വയനാട്ടിലെ ഹാരിസണ്‍ ഭൂമിയില്‍ നിന്ന് ആദിവാസികളെ പൊലീസ് ഒഴിപ്പിക്കുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി. വന്‍ പൊലീസ് സംഘം ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.
വൈത്തിരി താലൂക്കിലെ നെടുമ്പാല, അരിപ്പറ്റ ഭാഗങ്ങളില്‍ ഒന്നര വര്‍ഷം മുന്‍പ് കുടിയേറിയവരെയാണ് പൊലീസ് ഒഴിപ്പിക്കുന്നത്. ഇവരെ ഏപ്രില്‍ 31നകം ഒഴിപ്പിക്കണണമെന്ന് ഹാരിസണ്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒഴിപ്പിക്കലിന് എതിരായി പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്.
സുപ്രീം കോടതി വിധി മാനിച്ച് ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി കൈമാറാനുള്ള
കടമ സര്‍ക്കാരിന് ആണെന്നും ഹൈക്കോടതി പറഞ്ഞു. താമസിക്കാനുള്ള മണ്ണിനായി അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെങ്കിലും കുറ്റം ചെയ്യാനും മറ്റുള്ളവരുടെ ഭൂമിയില്‍ അതിക്രമിച്ചു പ്രവേശിക്കാനുമുള്ള അവകാശം ആദിവാസികള്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.