കോട്ടയം|
Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (09:37 IST)
വിജയദശമി പുണ്യം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലും ക്രൈസ്‌തവ പള്ളികളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും സാംസ്‌ക്കാരിക സാഹിത്യ രാഷ്‌ട്രീയ നേതാക്കള്‍ കുരുന്നുകള്‍ക്ക് നാവില്‍ ആദ്യാക്ഷരം കുറിച്ചു.
രാവിലെ മുതല്‍ തന്നെ വിവിധ കേന്ദ്രങ്ങളിലായി ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളിലെല്ലാം വിവിധയിടങ്ങളില്‍ നിന്നെത്തിയ കുരുന്നുകള്‍ ആദ്യാക്ഷരപുണ്യം നുകര്‍ന്നു. ക്ഷേത്രങ്ങള്‍ക്ക് പുറമെ ചില ക്രൈസ്‌തവ ദേവാലയങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു.